ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍



തുഷാരത്തിലേക്ക്‌ സ്വാഗതം

thusharam
ഇടവം 1183 ( മെയ് - ജൂണ്‍ 2008 ) ലക്കം 28
ലേഖനം - റഫീഖ് പുറക്കാട്‍ ‍
കേരള സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങളെ അന്വര്‍ഥമാക്കുന്നതാണ്‌, സര്‍ക്കാറിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണം. ജനകീയതാല്‍പര്യങ്ങളില്‍ ഊന്നി നിന്നു കൊണ്ടുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണം കേരളീയ ജനതയില്‍ പ്രതിഫലിക്കുന്നുമുണ്ട്. കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ ദിശാബോധം സര്‍ക്കാറിനുണ്ടായിരുന്നു.

തുടര്‍ന്ന് വായിക്കുക>>
നുറുങ്ങുകള്‍ - റശീദ് ചാലില്‍ ‍

നുറുങ്ങുകള്‍

കൊതിച്ചതും വിധിച്ചതും

വായിച്ച് തുടങ്ങുന്ന ബാല്യം ബാ‍ലപ്രസിദ്ധീകരണങ്ങളോടൊപ്പമായിരുന്നു. ബാലരമയും, ബാലമംഗളവും, മലര്‍വാടിയും, അമ്പിളിയമ്മാവനും... ആ വര്‍ണ്ണപ്പുസ്തകങ്ങള്‍ അന്നത്തെ ടിവി സ്ക്രീന്‍ ആയിരുന്നു. മായാവി, ഡിങ്കന്‍, കാലിയ, പൂച്ചപ്പോലീസ്, ടുട്ടു, കപീഷ്... ഇവരൊക്കെ ഹീറോസ്... കൂട്ടൂസന്‍ ഡാകിനി കൂട്ടുകെട്ട്, കേരകന്‍, ചമതകന്‍, ഡുഡു തുടങ്ങിയ വില്ലന്മാര്‍ (ആന്റി ഹീറോസ്) ‍... എല്ലാ കഥകളിലും അന്തിമ വിജയം നന്മയ്ക്കും പരാജയം തിന്മയ്ക്കും ആയിരിക്കും.



തുടര്‍ന്ന് വായിക്കുക>>
ചിത്രാലയം - എസ് കെ ചെറുവത്ത്‍ ‍

ചിത്രാലയം

ശ്രീനിവാസന്റെ തിരക്കഥാനുഭവങ്ങള്‍

"ഒ.വി.വിജയന്റെ നോവല്‍ പണം കൊടുത്തുവാങ്ങുന്ന വായനക്കാരന്‍ ആ നോവല്‍ ഒരല്‍പ്പം ബോറടിപ്പിക്കുന്നതാണെങ്കില്‍തന്നെ സഹിച്ചും ക്ഷമിച്ചും വായിക്കും. പുസ്‌തകത്തില്‍ പ്രിന്റ്‌ ചെയ്‌തിരിക്കുന്ന കുനുകുനുത്ത അക്ഷരങ്ങളിലൂടെ അവന്‍ അവന്റെ മനസ്സ്‌ തുറന്നുവിടും. വിജയന്റെ വാക്കുകളെ വായനക്കാരന്‍ അവന്റെ മനസ്സില്‍ വിഷ്വലൈസ്‌ ചെയ്യും. ബോറടിക്കുന്ന ഏതെങ്കിലും ഭാഗത്തെത്തിയാല്‍ പുസ്‌തകം മടക്കിവെയ്‌ക്കും. ആടുത്ത ഭാഗം പിന്നീട്‌ വായിക്കാമെന്ന് കരുതും. വായനക്കാരന്‍ വിജയനെ തെറി പറയുന്നില്ല. താന്‍ പണം കൊടുത്ത്‌ വാങ്ങിയ പുസ്‌തകം ബോറാണെന്ന്‌ പരാതിപ്പെടുന്നില്ല. ഞാന്‍ ഒരു സിനിമയ്ക്ക്‌ തിരക്കഥയെഴുതുന്നു."



തുടര്‍ന്ന് വായിക്കുക>>
കവിത - ഫൈസല്‍ ബാബു പാലക്കാട് ‍
മൌനം പറയുന്നത്
എന്റെ നിറഞ്ഞ വാചാലതകള്‍ക്കിടയിലും,
കനത്ത മൌനത്തിന്റെ ഇടനാഴികകളുണ്ട്..
 
എന്റെ വിരിഞ്ഞ പുഞ്ചിരിക്കിടയിലും,
ഖനീഭവിച്ച ദുഃഖത്തിന്റെ വിരലടയാളങ്ങളുണ്ട്.

തുടര്‍ന്ന് വായിക്കുക>>
കവിത - സാല്‍ജോ ജോസഫ് ‍
നിഴല്‍കൂട്ട്
ഒട്ടും ഭംഗിയില്ലാത്ത നിഴലുകള്‍
ഇന്നുമെന്നെ പിന്‍‌തുടര്‍ന്ന്
പാതിവഴിയെത്തി,
തിരിഞ്ഞ് ഒരു കല്ലെടുത്ത്
എറിയാന്‍ തുടങ്ങിയതും
അവ വീണ്ടും പിന്നിലായി.


തുടര്‍ന്ന് വായിക്കുക>>
കവിത - ഹിമ സാറാ എബ്രഹാം ‍
മൌന നൊമ്പരങ്ങള്‍
ഒറ്റപ്പെടുന്ന നിമിഷങ്ങളില്‍
കണ്ണില്‍ പടരുന്ന ഓരോ നീര്‍ത്തുള്ളിയിലും
സ്‌നേഹത്തിന്റെ മുഴുവന്‍ വെറുപ്പോടെയും
ഞാന്‍ നിന്റെ പേരെഴുതിച്ചേര്‍ത്തു.

തുടര്‍ന്ന് വായിക്കുക>>
കവിത - ഫസല്‍ തേഞ്ഞിപ്പലം ‍
ഓര്‍മകള്‍
ഓര്‍മകളും പാമ്പുകളും ഒരുപോലെയാണ്...
വല്ലപ്പോഴും മാത്രമേ അവ വര്‍ത്തമാനത്തിലേക്ക് തല നീട്ടാറുള്ളൂ
പക്ഷേ, ഇന്നിന്റെ വ്യാകുല പെരുമഴയില്‍,

തുടര്‍ന്ന് വായിക്കുക>>
കവിത - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ‍
നിനക്കും കിട്ടും വായ്പ്പ..!
നീ പണയപ്പെടുത്തു;
നിന്റെ നെല്‍പ്പാടം!.
നിനക്കും കിട്ടും വായ്പ്പ!.
 
വിദ്യാഭ്യാസ വായ്പ്പ!.
ഭവന വായ്പ്പ!.
സ്വയം തൊഴില്‍ വായ്പ്പ!.
നിനക്കും വാങ്ങാം;
കാറും,ബസ്സും!

തുടര്‍ന്ന് വായിക്കുക>>